Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Govardhan

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്: ഗോ​വ​ര്‍​ധ​ന്‍, പ​ങ്ക​ജ് ഭ​ണ്ഡാ​രി എ​ന്നി​വ​ർ​ക്കു സ്വാ​ഭാ​വി​ക​ജാ​മ്യം

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ ര​ണ്ടു പ്ര​തി​ക​ള്‍ കൂ​ടി സ്വാ​ഭാ​വി​ക ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി. ബെ​ല്ലാ​രി​യി​ലെ ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ര്‍​ധ​നും ചെ​ന്നൈ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സ് ഉ​ട​മ പ​ങ്ക​ജ് ഭ​ണ്ഡാ​രി​യു​മാ​ണ് ഇ​ന്ന​ലെ കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍​നി​ന്നു സ്വാ​ഭാ​വി​ക ജാ​മ്യം നേ​ടി ജ​യി​ലി​നു പു​റ​ത്തി​റ​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​ര്‍ 19നാ​ണ് ഗോ​വ​ര്‍​ധ​നെ​യും പ​ങ്ക​ജ് ഭ​ണ്ഡാ​രി​യെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി) അ​റ​സ്റ്റു ചെ​യ്യു​ന്ന​ത്. അ​റ​സ്റ്റി​ലാ​യി 90 ദി​വ​സം പൂ​ര്‍​ത്തി​യാ​യി​ട്ടും കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​ത്ത​തി​നാ​ലാ​ണ് ഇ​രു​വ​ര്‍​ക്കും ജാ​മ്യം ല​ഭി​ച്ച​ത്. ഇ​തോ​ടെ 12 പ്ര​തി​ക​ളു​ള്ള സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തോ​ടെ പ​ത്തു പ്ര​തി​ക​ള്‍ ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി.

ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി, മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു, മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഡി. ​സു​ധീ​ഷ് കു​മാ​ര്‍, മു​ന്‍ പ്ര​സി​ഡ​ന്‍റും ക​മ്മീ​ഷ​ണ​റു​മാ​യ എ​ന്‍. വാ​സു, മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ എ​സ്. ശ്രീ​കു​മാ​ര്‍, മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പ​ത്മ​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കു സ്വാ​ഭാ​വി​ക ജാ​മ്യ​വും ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്, മു​ന്‍ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ര്‍ കെ.​എ​സ്. ബൈ​ജു എ​ന്നി​വ​ര്‍​ക്കു സാ​ധാ​ര​ണ ജാ​മ്യ​വു​മാ​ണ് കോ​ട​തി അ​നു​വ​ദി​ച്ച​ത്. ഇ​നി ജാ​മ്യം ല​ഭി​ക്കേ​ണ്ട​തു മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ എ​ന്‍. വി​ജ​യ​കു​മാ​റി​നും കെ.​പി. ശ​ങ്ക​ര​ദാ​സി​നു​മാ​ണ്.

അ​ടു​ത്ത ആ​ഴ്ച​യോ​ടെ റി​മാ​ന്‍​ഡി​ല്‍ വി​ജ​യ​കു​മാ​ര്‍ 90 ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കും. ഇ​തോ​ടെ സ്വാ​ഭാ​വി​ക ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധ്യ​ത​യേ​റി. അ​തി​നി​ടെ പ്ര​തി​ക​ള്‍ ഓ​രോ​രു​ത്ത​രാ​യി പു​റ​ത്തു​വ​രു​ന്ന​തു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു വ​ലി​യ തി​രി​ച്ച​ടി​യാ​യി മാ​റി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന നി​ല​പാ​ട് എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കു​മ്പോ​ഴും പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം പോ​ലും കേ​ട​തി​യി​ല്‍ ന​ല്‍​കി​യി​ട്ടി​ല്ല. ഈ ​മാ​സം 31ന​കം കു​റ്റ​മ​റ്റ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നാ​ണ് ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ച് എ​സ്ഐ​ടി​ക്കു ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം.

Kerala

സ്വർണക്കൊള്ള: ​ഗോവർധന്‍റെ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ നൽകിയ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ പത്താം പ്രതിയാണ് ഗോവർധൻ.

ബെല്ലാരിയിലെ തന്‍റെ സ്വർണക്കടയിൽ നിന്ന് അന്വേഷണസംഘം ഭീഷണിപ്പെടുത്തിയാണ് സ്വർണക്കട്ടികൾ കസ്റ്റഡിയിലെടുത്തതെന്നും ഈ സ്വർണത്തിന് ശബരിമല സ്വർണവുമായി ബന്ധമില്ലെന്നും ഗോവർധൻ ഹർജിയിൽ പറയുന്നു.

തനിക്ക് സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും സ്പോൺസർ എന്ന നിലയിൽ 2019 ന് മുൻപ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലക്ക് നൽകിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് 400 ഗ്രാമിൽ അധികം സ്വർണമാണ് തനിക്ക് ലഭിച്ചത്. ഇത് ശബരിമല സ്വർണം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഡിഡി ആയി 10 ലക്ഷവും 10 പവന്‍റെ മാലയും ശബരിമലക്ക് സംഭാവന നൽകി. ആകെ ഒന്നരക്കോടിയിൽ അധികം രൂപ ശബരിമലക്ക് നൽകിയെന്നും തട്ടിപ്പായിരുന്നു ലക്ഷ്യമെങ്കിൽ ഇത്രയും തുക സംഭാവന നൽകില്ലായിരുന്നുവെന്നും ഹർജിക്കാരൻ പറയുന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഗോ​വ​ർ​ദ്ധ​നെ​യും പ​ങ്ക​ജ് ഭ​ണ്ഡാ​രി​യെ​യും എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​സ്ഐ​ടി. അ​റ​സ്റ്റി​ലാ​യ ചെ​ന്നൈ സ്മാ​ർ​ട് ക്രി​യേ​ഷ​ൻ സി​ഇ​ഒ പ​ങ്ക​ജ് ഭ​ണ്ഡാ​രി​യെ​യും ബെ​ല്ലാ​രി​യി​ലെ റൊ​ദ്ദം ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ർ​ദ്ധ​നെ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ എ​സ്ഐ​ടി നീ​ക്കം ആ​രം​ഭി​ച്ചു.

ഇ​തി​നാ​യി എ​സ്ഐ​ടി ഉ​ട​ൻ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും. ലോ​ഹ​പാ​ളി​ക​ളി​ലു​ള്ള​ത് ശ​ബ​രി​മ​ല സ്വ​ർ​ണ​മാ​ണെ​ന്ന​റി​ഞ്ഞാ​ണ് ഇ​രു​വ​രും കൊ​ള്ള​യ്ക്ക് കൂ​ട്ട് നി​ന്ന​തെ​ന്നാ​ണ് എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കു​ന്ന​ത്. 474 ഗ്രാം ​സ്വ​ർ​ണം​കി​ട്ടി​യ​പ്പോ​ൾ കു​റ്റ​ബോ​ധം തോ​ന്നി.

പ​രി​ഹാ​ര​മാ​യി ശ​ബ​രി​മ​ല​യി​ൽ സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ അ​ന്ന​ദാ​ന​ത്തി​നും മാ​ളി​ക​പ്പു​റ​ത്ത് മാ​ല വാ​ങ്ങാ​നു​മാ​യി 20 ല​ക്ഷം ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും പോ​റ്റി പ​റ​ഞ്ഞ​താ​യി ഗോ​വ​ർ​ദ്ധ​ൻ മൊ​ഴി ന​ൽ​കി. പ​ണം ന​ൽ​കി​യ​തി​ന്‍റെ തെ​ളി​വു​ക​ളും ഗോ​വ​ർ​ദ്ധ​ൻ എ​സ്ഐ​ടി​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up